Pages

Subscribe:

Saturday 30 June 2012

ആത്മഫലം


വചനത്തിന്‍ സമൃധിയാല്‍ നിറയ്ക്ക
വര്‍ഷാന്ത്യത്തില്‍ നല്‍ ഫലങ്ങളാല്‍  ഏറ്റം
വര്‍ദ്ധനയാല്‍ തീരുവാന്‍ എന്‍ ജീവിതം
വല്ലഭ നിന്‍ സേവയ്ക്കായി
നിന്‍ മൃദു ശബ്ദവും , തലോടലും
നിന്‍ മഹാ ധ്വനിയും , ശിക്ഷയും
നന്മക്കായി തീരുന്നതാല്‍ എന്നെ
നിന്‍ കരത്തില്‍ താഴ്ത്തുന്നു
എന്നുടെ ഹൃദയ തുടിപ്പും , ചിന്തയും
എന്നുടെ സ്വപ്ന ലോകവും
എന്നില്‍ വിരിയും ദിനങ്ങളും
ഏറ്റവും ഭംഗിയായി നീ ചമയ്ക്കുന്നു
ആരും കൂടില്ലാത്തപ്പോള്‍ എന്നില്‍
ആര്‍ദ്രവനാം നിന്‍ സ്നേഹം നിറയുന്നു
ആഴമാം വചനത്തില്‍ എന്‍ വെരുന്നിടും
ആത്മഫലങ്ങള്‍ നിറയുവാന്‍

0 comments:

Post a Comment