Pages

Subscribe:

Saturday 28 April 2012

കൂട്ടായ്മ എന്ന കൂട്ടില്ലായ്മ


കീറിയ മേഘങ്ങളുടെ പഴുതിലുടെ നിലാവിന്ടെ വിളറിയ വെളിച്ചം അയാളെ മെല്ലെ തഴുകി .ഭുമിയിലേക്ക് അരിച്ചിറങ്ങുന്ന മഞ്ഞു പാളികള്‍ക്ക്‌ ഒരു ദയവും അയാളോട് തോന്നിയില്ല.പാര്‍ക്കിനുള്ളില്‍ പട്ടി സവാരിക്കാര്‍ മാത്രം.
 അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു ,വിതുമ്പി .
ഈ നടത്തം  രാവിലെ തുടങ്ങിയതാണ്,ഇപ്പോള്‍ സന്ധ്യ മയങ്ങി  

 ഒരു ജോലി തരപ്പെടുതുവാന്‍ കടഭാരത്തില്‍ നിന്ന് ഒന്ന് മുക്തി നേടുവാന്‍ .
മനസ്സില്‍ നിറഞ്ഞു നിന്ന ഈ യാത്ര മതിയാക്കി തിരികെ സ്വന്തം നാട്ടിലേക്കു തന്നെ തിരികെ പോയാലോ എന്ന് പലകുറി ചിന്തിച്ചതാണ്, എന്നിട്ടും ഉള്ളിനടെ ഉള്ളില്‍ നിന്ന് കേള്‍ക്കുന്ന ആ ഉള്‍വിളി  അയാളെ വീണ്ടും വീണ്ടും പിടിച്ചുനിരുതുന്നത്, എന്തിനു വേണ്ടി; അയാള്‍ക്ക് അത് നിച്ഛയമില്ല.  
ദൈവികമായ ഒരു ഉള്‍വിളികള്‍ അയാളെ അപ്പോഴെക്കെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും ..................
ഈ നാട്ടില്‍ അയാള്‍ക്ക് പറയപെട്ട ബന്ധുക്കളോ സ്നേഹിതാരോ ആരുമില്ല. ....
കുട്ടികാലം മുതലേ തന്‍ വളര്‍ന്ന വന്ന ഒരു സഭ സമൂഹം ...അത് എവിടെ പോയാലും അത് അയാള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
പക്ഷെ ഇവിടെ അതും അയാള്‍ക്ക് നിക്ഷേധിക്കപെട്ടു ..........
ഹൃദ്യമായ  കൂട്ടായ്മ  ,ശക്തമായ ദൈവീക ആരാധന,വിശാലമായ സുവിശേഷികരണം ..............ഊഹും
ഒന്നുപോലും അയാളെ ആകര്‍ഷിക്കാന്‍ അവിടെ ഇല്ലായിരുന്നു
വിശാലമായ ജാഡ ..........
സ്റ്റാറ്റസ് നോക്കിയുള്ള .........അമ്മായിയുടെ പൊങ്ങച്ചം പോലെ .. ഹായ് .
അയാളെ ഒരു കൈ സഹായിക്കാന്‍ അവിടെ ആരും കൂട്ടാക്കിയില്ല.കുത്തു വാക്കുകളുടെ പോങ്ങച്ഛതിന്ടെ 
അപമാനത്തിന്റെയോ  ഒരു കൂരമ്പ്‌ പോലെ അയാളുടെ മനസ്സില്‍ തറച്ചു 
 അപമാനമാണോ  ..?സങ്കടമാണോ ..?   ആത്മനിന്ദയാണോ ...?
അന്ന് അയാളുടെ കണ്ണുകള്‍ക്ക്‌ പിന്നില്‍ ഒരു കനല്‍ നീറി എരിഞ്ഞു
തന്ടെ കാലിലെ പൊടി കുടഞ്ഞു അയാള്‍ പടി ഇറങ്ങി
ഇതു കൂട്ടായ്മ  അല്ല. തികഞ്ഞ നാഗരികതയുടെ 

കൂട്ടായ്മ എന്ന  കൂട്ടില്ലായ്മ

കഴിഞ്ഞു പോയ ദിനങ്ങളുടെ ചിന്തയില്‍ സമയം പോയത് അയാള്‍ അറിഞ്ഞില്ല 
പാര്‍ക്കിലെ ഇരിപ്പിടം മുഴുവന്‍ അപ്പോഴേക്കും മഞ്ഞു കണികകള്‍ വീണു നനഞ്ഞിരുന്നു. 
അയാള്‍ എഴുന്നേറ്റു റൂം ലക്ഷ്യമാക്കി നടന്നു...........



0 comments:

Post a Comment