Pages

Subscribe:

Saturday 10 March 2012

Show Time


Show Time

മൊബൈലില്‍ അലാറം മുഴങ്ങികൊണ്ടിരുന്നു .....
ശോ ...നേരം വെളുത്തല്ലോ 
 കണ്ണ് തിരുമ്മികൊണ്ട് ഷീന കട്ടിലില്‍ നിന്ന് എഴുന്നേറ്റു.
ബെഡ് സൈഡില്‍ ഭര്‍ത്താവു കൊണ്ടുവെച്ച ചൂട് ചായ മോന്തികൊണ്ട് ഷീന ലോഞ്ചിലേക്ക് നടന്നു.
നിവര്‍ത്തി വച്ച ലാപ്ടോപില്‍ കണ്നുംനട്ടിരികുന്ന ഭര്‍ത്താവിനെ നോക്കി ...
ഹേ...മനുഷ്യ ...നിങ്ങളീ കാണുന്ന പത്രമെല്ലാം തപ്പി ഇവിടെയിരുന്നോ.!!
ഇന്നു സണ്‍‌ഡേ ആണെന്ന വല്ല ബോധവും ഉണ്ടോ ??? അതും പിന്നെ ഫാമിലി സണ്‍‌ഡേ കൂടിആ ...
അതിനെന്താ ഇത്ര പ്രത്യേകത; അയാള്‍ ലാപ്ടോപില്‍ നിന്ന് കണ്നെടുകാതെ ചോദിച്ചു ...
 ഷീന ...രാവിലെ നൂറുകൂട്ടം പണി കിടക്കുന്നു 
അതിനു പണിഒക്കെ എനിക്കല്ലേ ; നിനക്കല്ലല്ലോ ...!!
എടുത്താല്‍ പൊങ്ങാത്ത കിലവന്മാരെ ഒക്കെ പൊക്കി നടുവോടിഞ്ഞിരിക്കുംപഴാ ..ഇനി ഇവിടത്തെയുംകൂടി  
 രാവിലെ തന്നെ തുടങ്ങി അവളുടെ സ്ഥിരം പല്ലവി ...അയാള്‍ പിറുപിറുത്തു 
ഷീന ;   പിന്നെ ......കാര്‍ മുറ്റത്ത്‌ അപ്പടി  പൊടിപിടിച്ചു  കിടക്കുകയാണ് 
കേള്‍കുന്നുണ്ടോ..ബാത്‌റൂമില്‍ നിന്ന് ബ്രഷ് വായില്‍ തിരുകികൊണ്ട് അവെക്തതയോടെ ഷീന വിളിച്ചു പറഞ്ഞു 
ഊം ... കേട്ടു;  മനസ്സില്ലാമനസ്സോടെ പിറുപിറുത്തു കൊണ്ട് ലാപ്ടോപ് മടക്കി വച്ച്  അയാള്‍ മുറ്റത്തേക്ക് ഇറങ്ങി .
പുറത്തു നല്ല തണുപ്പ് ;പൈപ്പില്‍ നിന്ന് വെള്ളം വിരളിലേക്ക് പതിച്ചപ്പോള്‍ വിരല്‍ മുറിഞ്ഞു പോകുന്നോന്നു അയാള്‍ക്ക് അപ്പോള്‍ തോന്നി, ഉടനെ അയാള്‍ തിരികെ കയറി ഒരു cardigan കൂടി ധരിച്ച്‌ പുറത്തിറങ്ങി കാര്‍ കഴുകി വൃത്തിയാക്കി തിരികെ കിച്ചനില്‍ ലക്ഷ്യമാക്കി നടന്നു.
അപ്പോഴും പ്രീയത്മ ബാത്ത് റൂമില്‍ സാധകം ചെയ്യുന്നതെയുള്ളു.
കുട്ടികള്‍ക്ക്  നൂഡില്‍സും ഷീനക്ക് ബ്രെഡും ഓംലെറ്റ്ട്ടും തയാറാക്കി വച്ച് ,
അടുത്ത കലാപരിപാടി തുണി തേപ്പ്, അപ്പോഴേക്കും ഭാര്യ  കണ്ണാടിയുടെ മുന്നില്‍ ഒരുക്കം തുടങ്ങി. 
കേരളിയ അങ്ങ്കനമാരുടെ തനതു വേഷമായ ഒന്‍പതു മീറ്റെര്‍ നീളമുള്ള സാരിയിലാണ് ഇന്ന് പരീക്ഷണം.ഒരറ്റം അരകെട്ടില്‍ ഉറപ്പിച്ചു അരകെട്ടുനു ചുറ്റുമായി, ആരെകെട്ടു മുതല്‍ കാല്‍ വരെ മറച്ചു,മറ്റേ അറ്റം ഇടതുതോളില്‍ കൂടി പിന്നിലേക്ക്‌ ഇട്ടു തിരിഞ്ഞു മറിഞ്ഞു വന്നപോഴേക്കും മറ്റേ അറ്റം ദാ കിടക്കുന്നു.
പിന്നെ ശരണം ഭര്‍ത്താവു തന്നെ ..... ദാ ഇങ്ങോട്ടൊന്നു വന്നെ ...ഇതിന്ടെ തുന്‍പോന്നു പിടിച്ചേ, എന്തിനാടി ഈ സമയമില്ലാത്ത നേരത്ത് അതും ഈ തണുപ്പത് ഇതൊക്കേ വാരിച്ചുറ്റുന്നത്‌, ഈ മരം കോച്ചും തണുപ്പത്ത്ഇതിനു മേലെ ജാക്കെറ്റ്‌ ഇടാനുള്ളതല്ലിയോ...
 അയ്യോ ....എന്റെ ദൈവമേ .....
എന്ത് പറ്റിയെടി, അടുപ്പില്‍  വല്ലതും ഇരുപ്പുണ്ടോ ....
അതിനു നീ ഇന്ന് കിട്ച്ചനില്‍ ലേക്ക് പോയില്ലല്ലോ 
അതല്ല മനുഷ്യ .....
belstaff  ന്റെ  ഒരു jacket വാങ്ങന്നമെന്നു എത്ര നാളായി പറയുന്നു ഇന്ന് ഞാന്‍ എന്ത് ..ഇട്ടോണ്ട് പോകും എന്റെ ദൈവമേ ..!!ആ സലോമിയുടെ മുന്‍പില്‍  ചമ്മും ഇന്ന്  ഞാന്‍
അവളാണെങ്കില്‍ പൊങ്ങച്ചം കാണിക്കാന്‍ എന്നും  ഓരോന്നാ കൊണ്ടുവരുന്നത് .....
 ഇതിയാന്നു എന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും ഇല്ല.
പണ്ട് നിന്നെ ഒന്ന് ശ്രദ്ധിച്ചതാ എനിക്ക് പറ്റിയ '' അബദ്ധം...
നിങ്കള്‍ ആ പിള്ളര്‍ ഒരുങ്ങി യൊന്നു നോക്കിയേ ....ഞാന്‍ ഈ ഫൌണ്ടെന്‍  ഒന്ന് പുരട്ടികൊട്ടെ……. ,
നീ ഫൌണ്ടെന്‍നും  ബൈസേമെന്റ്റ് ഒക്കെ തേച്ചു അവിടെ ഇരുന്നോ

പിള്ളേര്‍ ആണെക്കില്‍ എന്നത്തേം പോലെ കട്ടിലിനു അടിയിലോ സൈഡ് ബോര്‍ഡ്‌ നു അടിയിലോ പെപ്പെര്‍ കെട്ടിന് അടിയിലോ ഒക്കെ ബൈബിള്‍ തപ്പികൊണ്ടിരിക്കുന്നു
കാണാതെ പോയ ഇടയനെ കിട്ടിയോ കുഞ്ഞാടുകളെ ..............
ഡാഡി........പ്ലീസ്  
ഷീന ..നിങ്ങള്‍ ആ സൂട്ട് ഒന്നെടുതിട്ടെ ...എന്റെ കൂടെ എഴുനേറ്റു നില്‍ക്കേണ്ടത ...
ഉം …പിന്നെ .....ചെളാവ് മത്തായുടെ മോള്‍ക്ക്‌ കുറച്ചില്ല് താങ്ങാന്‍ പറ്റില്ല ...
ഷീന ; ഞായറാഴിച്ച രാവിലെ എന്റെ വായില്‍ നിന്ന് ഒന്നും കേള്‍കേണ്ട....!!
 സര്‍വാങ്കവിഭുഷിതയായ ഷീന ഇതാ റെഡി ..ക്യാമറ എടുത്തോ ...?
നിങ്ങടെ അമ്മയുടെ  കല്യാണമാണോ മക്കെളെ ഇന്നു ;
കാറിലേക്ക് കയറാന്‍ നേരം അയാള്‍ കുട്ടികളോട് ചോദിച്ചു ..
അല്ല മമ്മി .....എന്താ മമ്മി ഈ സണ്ടേ യുടെ പ്രത്യേകത ....
അയാളാണ് അതിനു മറുപടിപറഞ്ഞത്;
ഇന്ന് ലഞ്ച് കഴിഞ്ഞു എനിക്ക് നിങ്ങളുടെ പാത്രം കഴുകേണ്ട അത്ര തന്നെ ..ചര്‍ച്ചില്‍ നിന്ന് എല്ലാവര്‍ക്കും ഊണ് കിട്ടും 
 ഒന്ന് മിണ്ടാതിരിക്ക്‌ ......
മിണ്ടെല്ലേ; മമ്മി സാക്ഷി പറയാനുള്ളത് പഠിച്ചു കൊണ്ടിരിക്കുകയാണ് തെറ്റിക്കരുത്
അതിനു മമ്മി മണി പേഴ്സ് അല്ലെ എടുത്തത്‌ ബൈബിള്‍ എടുത്തില്ലല്ലോ 
അയ്യോ ...!അത് ഞാന്‍  അങ്ങ്  മറന്നു.
അയാള്‍;…. ബെസ്റ്റ് വിശ്വാസി…!!
ഡാഷ് ബോര്‍ഡില്‍ തപ്പുന്ന ഷീനയെ നോക്കി
അയാള്‍; ഉം എന്ത് വേണം ...
സ്തോത്ര കാഴ്ചക്ക് ഇടാനുള്ള ചില്ലറ തപ്പുകയായിരിക്കും ....അല്ലെ!!
എല്ലാം കഴിഞ്ഞു തോമാച്ചനോടും അവറനോടും കഥയും പറഞ്ഞു നിന്നെക്കരുത് എനിക്ക് ചെന്നിട്ടു ഉറങ്ങാനുള്ളതാണ് കാറില്‍ നിന്ന് ആരാധന ഹാളിന്ടെ മുറ്റത്തേക്ക്  ഇറങ്ങുമ്പോള്‍ ഷീന യുടെ വക താകീത്.
കുട്ടികള്‍ മുറ്റത്ത്‌ അങ്ങിങ്ങായി നില്കുന്നു,ഉള്ളില്‍ ചില സഹോദരിമാര്‍ ഇരുന്നു കുശലം പറയുന്നു, പാസ്റ്റര്‍ റും പതുവില്‍ കൂടുതല്‍  വിശ്വാസികളും  എത്തിചേര്‍ന്നു കൊണ്ടിരിക്കുന്നു. പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചു സഭയോഗം ആരംഭിച്ചു.പ്രാര്‍ത്ഥനയ്ക്ക് ഇടയില്‍ ചിലര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നു, കുട്ടികള്‍ വരുന്നവരെ കാണുന്നു, കുട്ടികള്‍ വരുന്നവരുടെ സാരിയിലും മറ്റും ശ്രദ്ധിക്കുന്നു.അതിന്നു ശേഷം  പ്രോജെക്ടര്‍രില്‍ തെളിഞ്ഞ  പാട്ടുകള്‍ രണ്ടും മുന്നും പ്രാവിശ്യം എടുത്തു എടുത്തു പാടി പാസ്റ്റൊര്‍ ടെ തോണ്ടെയിലെ അവസാന തുള്ളി വെള്ളവും വറ്റി വരണ്ടിട്ടും  ഒരു ഉണര്‍വും കാണാതെ വന്നപ്പോള്‍ പാസ്റ്റൊര്‍ പൊതുവില്‍ പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം നല്‍കി. പിന്നെ ഉടലെടുത്ത ശാന്തത ക്ക് വിരാമം ഇട്ടുകൊണ്ട്‌ ഇന്നും ആ വിധവ സഹോദരി ഉണ്ടായിരുന്നു .ഇതിനിടയിലും പൊഴിഞ്ഞു പൊഴിഞ്ഞു ആളുകള്‍ എത്തുന്നുണ്ട്.
കോട്ട്  അച്ചായന്‍മാര്‍ മുന്‍ സീറ്റുകള്‍ എല്ലാം കയ്യടക്കി, അതിന്നു പിന്നാലെ മറ്റുള്ളവര്‍ അവരവരുടെ സ്റ്റാറ്റസ് നും  തിരുവത്താഴ  ച്ചുംബ്ബനത്തിനു  ചേരുന്നവര്‍ക്ക് ഒപ്പം സീറ്റുകള്‍ പിടിച്ചു,
ശേഷിച്ച അപ്പകഷന്നാത്തിനായി മറ്റുള്ള പാവങ്ങളും 

തുടര്‍ന്ന് പാസ്റ്റൊര്‍ സങ്കീര്‍ത്തനം വായിച്ചു പ്രബ്ബോധിപിച്ചു.
 ഈ സമയം ചിലര്‍ സന്തോഷിപ്പിച്ച പാട്ടും  വാക്യവും തിരയുന്ന തിരക്കിലാണ്.
പസ്റ്റൊരുടെ പ്രബ്ബോധനനന്തരം കുട്ടികള്‍ സാക്ഷ്യത്തിനു മുന്നോടിയായി ഒരു ഇംഗ്ലീഷ് ഗാനം ആലപിച്ചു  കൊണ്ട് എഴുന്നേറ്റു
ഇംഗ്ലണ്ട് -ല്‍ എത്തിയാല്‍ ഇംഗ്ലീഷ് ഗാനം മാത്രം പോരെല്ലോ ....എപ്പോള്‍ വേണെമെങ്കിലും ദുരന്തം സംഭവിക്കാവുന്ന കാണികള്‍ക്ക് ഓരോ സെക്കണ്ടും പിരിമുറുക്കം നിറഞ്ഞ.ലോ വയ്സ്റ്റ്  ജീന്‍സുമായി ആണ്‍കുട്ടികളും  ഏതോ വല്യ ഫാഷന്‍ സിമ്പല്‍ പോലെ  cleavage പ്രദര്‍ശിപ്പിച്ചു കൊണ്ട് എങ്ങും മുട്ടാത്ത ഡ്രസ്സ്‌ മായി പെണ്‍കുട്ടികളും  അവരവരുടെ സാക്ഷ്യ പ്രദര്‍ശനം ഗംഭിരമാക്കി.
ഒരു ശരാശ്ശേരി മലയാളിയുടെ യാതൊരു ഉളുപ്പും ഇല്ലാതെ ചില ഡാഡിമാര്‍ ഇവ വീഡിയോ ക്യാമറയില്‍ പകര്‍ത്തി എടുക്കുന്നുണ്ടായിരുന്നു ....എന്തിനാണാവോ ....
 അതോടു കൂടി കുട്ടികള്‍ അവരുടെതായ ജോലിയില്‍ പ്രവേശിച്ചു.
ഇനി പൊങ്ങച്ച സാക്ഷത്തിന്ടെ കീതാപ്പുമായി ഷീന തന്നെ തുടക്കം കുറിച്ചു...
കര്‍ത്താവേ .......എനിക്കും എന്റെ കെട്ടിയവനും കര്‍ത്താവു നല്ലവനും വല്ലവനും ആയിരുന്നു. P R  റൂള്‍  ചേഞ്ച്‌ ചെയ്തത് നിങ്ങളെല്ലാവരും അറിഞ്ഞുകാണുമല്ലോ..!
എന്നോടോപ്പേം ഇരിക്കുന്ന  പലരും ദുക്കത്തിലും കണ്ണ് നീരിലും ഇനി എന്ത് ചെയ്യണം എന്നറിയാതെ ആകുലപ്പെടുമ്പോള്‍ PR കിട്ടിയ ഞാന്‍ എത്ര ഭാഗ്യവതി എന്ന് ഓര്‍ത്തു  പോവുകയാണ്.
തൊട്ടടുത്ത്‌  വിസയുടെ പ്രശ്നത്താല്‍ നാട്ടില്‍ പോകാനിരിക്കുന്ന  ദയ്സിക്ക് ഇട്ടു ഒരു വിശുദ്ധ താങ്ങ് ...!
അടുത്തത്,അഞ്ചു വിരലില്‍ഏഴ് മോതിരവുമായി ഗ്ലോറിയ എഴുനേറ്റു ....
ഇവിടേ രണ്ടു വീടും നാലു കാറും മക്കളും ഒക്കെ യായി പടര്‍ന്നു പന്തലിക്കുമാരാക്കി..നാട്ടില്‍ പണിത ബന്ഗ്ലാവിന്ടെ കൂതാശക്കു നാളെത്തെ ഈവനിംഗ് ഫ്ളിറ്റ്നു ഞാനും മക്കളും കൂടി നാട്ടിലേക്കു പോകുന്നു, കൂദാശ മംഗളമാകാന്‍ നിങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം..!!
 അടുത്തത്  സുലു.....ലോകത്ത് എന്തെല്ലാം ഉണ്ടയലെന്താ ....മക്കള്‍ ചൊവ്വേ അല്ലെങ്കില്‍............ മുമ്പേ എഴുനെട്ട കൊച്ചമ്മക്ക്‌ ഒരു തൊഴി... ...
ഇന്നത്തെ വിശുദ്ധ കൂതാശയില്‍ പങ്കെടുക്കാന്‍ ഞാനും ആഗ്രഹിക്കുന്നു...ആര്‍ക്കെങ്കിലും എന്തെങ്കിലും ഉണ്ടെങ്ക്കില്‍..ക്ഷമിച്ചോണം
അങ്ങനെ ഒരു സാക്ഷി മറ്റൊരു സാക്ഷിയെ ഒഴുവാക്കി ഒഴുവാക്കി ഇരുന്നു ....
ദൈവത്താല്‍ അയക്ക പെട്ട പാവം വിശ്വാസികള്‍ ഞ്ഞരുക്കതിന്ടെ   മദ്ധ്യേ അല്പം ആശ്വാസത്തിനായി വന്നപ്പോള്‍ കിട്ടി ഒരുപാടു ഒരുപാടു ജീവിപ്പിക്കുന്ന സാക്ഷികളെ  !!
വല്ലപ്പോഴും ഒക്കെ വരുന്ന അയാള്‍ ഇതെല്ലാം കേട്ടു മരവിച്ചു പല്ല്ഞാരുമ്മി
വെറുതെ ബൈബിള്‍ തുറന്നു നോക്കി .......
യെഹോവ ഭക്തന്മാര്‍ അന്ന് തമ്മില്‍ തമ്മില്‍ സംസാരിച്ചു, യെഹോവ ശ്രെദ്ധ വച്ച് കേട്ടു,യെഹോവ ഭക്തന്മാര്‍ക്കും അവന്ടെ നമെത്തെ സ്മരിക്കുന്നവര്‍ക്കും വേണ്ടി ......
ഒന്നുകൂടി അയാള്‍ വായിച്ചു .......തന്നത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപെടും;തന്നത്താന്‍ താഴ്ത്തുന്നവന്‍ ഉയര്ത്തപെടും 
 തുടര്‍ന്ന് സ്തോത്ര കാഴ്ച ക്കായി എല്ലാവരും പാടി എഴുന്നേറ്റു,
ഉണര്‍വില്ല,വലിയ ആവേശം ഇല്ല,അത്മവില്ലുള്ള ആരാധനയില്ല
അതൊക്കെ ഇന്നത്തെ അന്തസ്സിനും അഭിമാനത്തിനും ചേര്‍ന്നതല്ല എന്നൊരു തോന്നല്‍.
ഈ യാന്ത്രിക ജീവിതത്തിനിടയില്‍ എന്തെങ്കിലും ഒന്ന് വെണ്ടേ
വിഭവ സാമ്രദ്ധമായ ആഹാരം,ഫോട്ടോ സെക്ഷന്‍.....
അനുഭവമില്ല,അനുകരണം പോയി,അഭിനയം മാത്രം ............വെറുതെ ഒരു ഷോ ടൈം.
അയാള്‍ പിറുപിറുത്തു കൊണ്ട് ഇരട്ടി ഭാരവുമായി കാറിലേക്ക് തിരികെ കയറി.
                           







0 comments:

Post a Comment