Pages

Subscribe:

Saturday 10 March 2012

മരുഭുമിയിലെ പുഷ്പം

                                              യോഹന്നാന്‍ 3:30
                        ''അവന്‍ വളരേണം ഞാനോ കുറയേണം'' എന്ന് ഉത്തരം പറഞ്ഞു .
സ്നാപക യോഹന്നാന്‍ യേശുവിനെ പരാമര്‍ശിച്ചു പറയുന്ന ഒരു പ്രസ്താവനയാണ് ഇവിടെ  രേഖപെടുതിയിരിക്കുന്നത്.ദൈവ രാജ്യത്തിന്‍റെ വഴി ഒരുക്കുന്ന പ്രവര്‍ത്തനത്തില്‍,അനീതിക്ക്  എതിരെയുള്ള പോരാട്ടത്തില്‍    സ്വന്തം തല പണയം വച്ച് പോരാടിയ ഒരു വിപ്ലവകാരിയാണ് സ്നാപക യോഹന്നാന്‍.ഒട്ടക രോമം കൊണ്ടുള്ള ഉടുപ്പും ധരിച്ചു വെട്ടികിളിയും കാട്ടുതേനും ഭക്ഷിച്ചു മരുഭുമിയില്‍ പാര്‍ത്തു സാധാരണകാരനില്‍ ഒരു സാധാരണകാരനായി ആത്മീയ ശക്തിയായി മാറിയ വെക്തിയാണ് യോഹന്നാന്‍.മാനസാന്തരത്തിന് യോഗ്യമായ രീതിയില്‍ ഫലം കായിക്കേണം എന്ന് പറയുന്നു.അവന്‍ വളരേണം ഞാനോ കുറയേണം. വിനയത്തിന്ടെയും നിസ്വാര്‍ഥ   ഭാവത്തിന്ടെയും വെക്തിതതിന്ടെയും ഉടമയായ മാതൃക പുരുഷന്‍. എന്നിലും ബലവാനായവന്‍ വരുന്നു,അവന്ടെ ചെരിപ്പിന്ടെ വാര്‍ അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല.സുര്യ പ്രഭയുടെ മുന്നില്‍ മിന്നാമിനിങ്ങിന്ടെ പ്രകാശം നിഷ്പ്രഭാമാകുന്നതുപോലെ,സത്യം ഗ്രഹിക്കുവാനുള്ള വിവേകവും വിനയവും അവനു ഉണ്ടായിരുന്നു.നമ്മള്‍ വിനയപെടെണ്ടത് ലോക ശക്തിയുടെ മുന്നില്‍ അല്ല, ദൈവഹിതത്തിന്നു  മുന്നില്‍ ആയിരിക്കേണം. ജീവിതത്തിനു അര്‍ത്ഥവും ദീപ്തിയും ലഭിക്കുന്നത്, ദൈവ ഹിത ത്തിന്നു അനുസരിച്ച് നിസ്വാര്‍ത്ഥ ഭാവത്തോടെ നമ്മുടെ ജീവിതം ക്രമപ്പെടുത്തുംപോഴാണ്.സ്നാപക യോഹന്നാന്‍ മഹത്തായ ജീവിത മാതൃക നമുക്ക് കാണിച്ചു തന്നു. അത് വിനയതിന്ടെ മാര്‍ഗ്ഗം ആയിരുന്നു. പൂര്‍ണ്ണനായ യേശുവിന്ടെ മഹാത്യമം തന്ടെ പൂര്‍ണതയും യോഹന്നാന്‍ ഗ്രഹിച്ചിരുന്നു.സര്‍വ്വോപരി ദൈവഹിതത്തിനു വിനയപ്പെടുത്തുവാന്‍   അവന്‍ തയ്യാറായി .യേശു യോഹന്നാനു നല്‍കുന്ന സാക്ഷ്യം സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ യോഹന്നാനെകാള്‍ വലിയവന്‍ ആരുമില്ല.എത്ര ശ്രേഷ്ടമായ സാക്ഷ്യം. യോഹന്നാന്റ്റെ ഈ ജീവിത ഗുണം നമ്മെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്താകെണ്ടതാണ്.ദൈവം നമ്മെ വിളിച്ചു ആക്കിയിരിക്കുന്ന  സ്ഥാനത്ത് വിശ്വസ്തത പാലിച്ചു കൊണ്ട്, ദൈവീക മഹാത്മ്യം ഗ്രഹിച്ചുകൊണ്ടു ദൈവഹിതതിന്നു അനുസരണമായി മാനവരാശി  വേണ്ടി  സേവനം ചെയ്യുവാന്‍ നമ്മെ തന്നെ വിനയപ്പെടുതുവാന്‍ കഴിയട്ടെ. 


0 comments:

Post a Comment