പ്രാര്‍ത്ഥന
( സങ്കീര്‍ത്തനം 110:1-4)
യഹോവ എന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടത് കൊണ്ട്
ഞാന്‍ അവനെസ്നേഹിക്കുന്നു.....
സാധാരണ മനുഷ്യ ജീവിതത്തില്‍ മരണത്തോടെ അടുക്കുമ്പോഴും ആപത്തുകള്സംഭവിക്കുമ്പോഴും നിരാശ സംഭവിക്കുമ്പോഴും ആണ് പലരും ദൈവത്തോട്പ്രാര്ത്ഥിക്കുന്നതും ആരാധിക്കുന്നതും.ദൈനം ദിന ജീവിതത്തില്‍ നാം മലയാളികള്‍ക്ക് ഡൂട്ടിയില്നിന്ന് ഓവര്‍ ടൈം ഡ്യൂട്ടി യിലേക്ക് നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുമ്പോള്‍ എവിടയാണ്ദൈവത്തെ ആരധിക്കുവനുള്ള സമയം. രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ജോലിയില്‍, വീസയിന്മേല് പ്രശ്നങ്ങള്‍ നേരിടുമ്പോഴും ആണ് പ്രാര്‍ത്ഥിക്കുന്നത് അല്ലെ !! ദാരിദ്രത്തിലും സമ്പത്തിലുംസന്തോഷത്തിലും നിരാശയിലും രോഗത്തിലും ഈ രാജ്യത്തിലെ നമ്മുടെ നിലനില്പ്പിനെചോദ്യംചെയ്യുംപോഴും എപ്പോഴും നാം ഇടവിടാതെ പ്രാര്‍ത്ഥിക്കേണം.
പരമാര്‍ത്ഥതയോടെ ദൈവ മുന്‍പാകെ ഹൃദയം പകരുന്നതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന.ഒന്നിനെകുറിച്ചും വിചാരപെടാതെ എല്ലാറ്റിനും പ്രാര്‍ത്ഥനയിലും അപേക്ഷയിലും ആവിശ്യങ്ങള്സ്തോത്രതോടുകൂടി അറിയിക്കയത്രേ വേണ്ടത് (ഫി 4:6) അധരം കൊണ്ട് ദൈവത്തെമാനിക്കുകയും ഹൃദയത്തില്‍ അകൃത്യം കരുതുകയും ചെയ്യുന്ന പ്രാര്‍ത്ഥന ദൈവംസ്വീകരിക്കുകയില്ല . പ്രാര്‍ത്ഥന യിലുടെ യാണ് മനുഷ്യര്‍ കൂടുതല്‍ അടുക്കുന്നത് .ദൈവത്തിന്ടെഒരു പ്രമാണമാണ് പ്രാര്‍ത്ഥന .ദൈവ മക്കളുടെ കടമയാണ് പ്രാര്‍ത്ഥന .
യാചിപീന് എന്നാല്‍ നിങ്ങള്‍ക്ക് കിട്ടും .
സഭയുടെ ആര്‍ഭാടം നിറഞ്ഞ ആചാരങ്ങളില്‍ ഒന്നും
സാത്താന് അസ്വസ്ഥന്‍ ആകുന്നില്ല .എന്നാല്‍ യാഥാര്‍ത്ഥ പ്രാര്‍ത്ഥന സാത്താനെ വീര്‍പ്പുമുട്ടിക്കും__ഡേവിഡ് യോങ്ക്ഗിച്ചോ
0 comments:
Post a Comment