Pages

Subscribe:

Sunday 1 April 2012

മുന്തിരിവള്ളി


                                      സങ്കീര്‍ത്തനം 80:8-9
നീ മിസ്രെയിമില്‍ നിന്നും ഒരു മുന്തിരിവള്ളി കൊണ്ടുവന്നു. ജാതികളെ നീക്കി കളഞ്ഞു അതിനെ നട്ടു.നീ അതിനു തടം എടുത്തു അത് വേരുന്നി ദേശത്ത് പടര്‍ന്നു.
ഈ ലോകത്ത് ധാരാളം വൃക്ഷങ്ങള്‍ ഉണ്ട്, ചെടികള്‍ ഉണ്ട്. അത്തിമരം യാഹുദ്നടെ രാഷ്ടീയ പാരമ്പര്യത്തെ കാണിക്കുന്നു.ഒലിവുമരം മത പാരമ്പര്യത്തെ കാണിക്കുന്നു. കതിരമരം യാഗപീoത്തെ കാണിക്കുന്നു.ചന്ദനമരം സൌരഭ്യ വാസനയുള്ള ദൈവ പൈതലിന്ടെ സാക്ഷ്യത്തെ കാണിക്കുന്നു.ദേവധാര് സഭയിലെ അനുഗ്രഹിക്കപെട്ട പാട്ടുപാടുന്ന ദൈവ പൈതലിനെ കാണിക്കുന്നു. അങ്ങനെ ഓരോ മരവും അതിന്ടെതായ അര്‍ത്ഥമുണ്ടെങ്കില്‍ മുന്തിരി വള്ളിക്കും ഒരു അര്‍ത്ഥമുണ്ട് .അത്മീകന്ടെ ആത്മീക വളര്‍ച്ചയെ കാണിക്കുന്നു. അങ്ങനെയെങ്കില്‍ ദൈവ പൈതലേ,അനേകര്‍ക്ക്‌ സ്വാദ് ഇഷ്ട്ടമായ വീഞ്ഞ് പകര്‍ന്നു കൊടുക്കുന്ന ഒരു മുന്തിരി വള്ളിയായി തീര്‍ക്കേണമേ എന്ന് പ്രാര്‍ത്ഥിക്കാം. നമ്മള്‍ ഓരോരുത്തരും കര്‍ത്താവിന്റെ മുന്തിരി വള്ളി ആയി തീരേണം.ദൈവത്തിനു വേണ്ടി ശോഭിക്കേണ്ട മുന്തിരി വള്ളിയാണ് ആണ് നാം ഓരോരുത്തരും.അടുക്കളയില്‍ ജോലി ചെയ്യുന്ന പ്രിയ പെട്ടവര്‍ക്ക് അറിയാം കറികള്‍ക്ക് അരിഞ്ഞു കഴുകിയ വെള്ളം പുരയുടെ പുറകു വശത്ത് കാളയും ചില ദിവസങ്ങള്‍ കഴിയുമ്പോള്‍ അത് നാം അറിയാതെ ചിലത് കിളിര്‍ത്തു വരും.അത് ആരും ശ്രദ്ധിക്കുന്നില്ല.കാരണം ആരും അത് നട്ടതല്ല. ദൈവ സഭയ്ക്ക് അകത്തുള്ള ദൈവമക്കളോട് കര്‍ത്താവു പറയുന്നു ഞാന്‍ നിങ്ങളെ നട്ട മുന്തിരിവള്ളിയാണ്.എന്തിനു നാട്ടു - ഫലം കായിക്കുവാന്‍ നട്ടു.;ജാതികളെ നീക്കി കളഞ്ഞുനട്ടു.അഥവാ ജാതികസ്വഭാവം നീക്കി കളഞ്ഞു, തടം എടുത്തു, വളം ഇട്ടു,പന്തല്‍ ഇട്ടു അതില്‍ കയര്‍ കെട്ടി തണ്ട് അതില്‍ കൂടി പടരുവാന്‍ ഫലം കായിക്കുവാന്‍ ആണ്.ഒരു വെക്തി സഭയ്ക്ക് അകത്തു മുന്തിരിവള്ളിയായി വളരുന്നു എങ്കില്‍ ബാക്കി കയറുകള്‍ ആ വള്ളിക്ക് കയറി പോകുവാന്‍ തക്കവണ്ണം കെട്ടി കൊടുക്കേണം. അനേകര്‍ക്ക്‌ സ്വാദ് ഇഷ്ട്ടമായ വീഞ്ഞ് പകരുന്ന മുന്തിരി വള്ളിയായി തീരേണം ഇന്നു പല സഭകളിലും അല്പം കഴിവ് ഉള്ള ആള്‍ ആണെന്ന് കണ്ടാല്‍ കഴിവ് ഉള്ളവര്‍ അടിച്ചമര്‍ത്താന്‍ നോക്കും. വളരാന്‍ അനുവദിക്കില്ല. പറിച്ചു കളയാന്‍ നോക്കും.ദൈവിക വചനം നമ്മുടെ ശരീരത്തിലെ രോഗാണുക്കളെ നശിപ്പിച്ചു സൌക്യമാക്കുന്നതാണ്. ക്രിസ്തു നമ്മളിലേക്ക് വരുന്നതാണ് സാക്ഷാല്‍ ദൈവ ശുശ്രുഷ. ദൈവ വചനം പ്രവചനമാണ്,അരുളപ്പാടാണ്, അത് ജീവനാണ്,അത് സത്യമാണ്. പ്രസംഗിക്കുമ്പോള്‍ ഏറ്റെടുക്കുന്ന വെക്തിക്ക് ആത്മീക ദൂതാണ്,ജീവിപ്പിക്കുന്നതാണ്. പഞ്ച ഇന്ദ്രിയങ്ങളെ അഭിഷേകം ചെയ്യുന്നതാണ്‌.ദൈവ വചനം നമ്മുടെ രക്തത്തില്ലുള്ള രോഗാണുക്കളെ കൊല്ലുന്നതാണ്. ദൈവ വചനം സ്വാദ് ഇഷ്ട്ടമായ മുന്തിരി വള്ളിയായി തീരേണം.മുന്തിരി വള്ളിയെ കുറിച്ച്  ധാരാളം വാക്യങ്ങള്‍ വേദ പുസ്തകത്തില്‍ ഉണ്ട്. യെഹാസ്കിയേല്‍ 17:6 വാക്യം ..അത് വളര്‍ന്നു.പൊക്കം കുറഞ്ഞു പടരുന്ന മുന്തിരി വള്ളിയായി തീര്‍ന്നു.ചിലര്‍ ഒക്കെ സഭയുടെ മുഖത്തു വളര്‍ന്നാല്‍ ''കൃപയും കൃപവരവും ആത്മ വരവും''ഒക്കെ ആയി കഴിഞ്ഞാല്‍ അവരെ ഒന്ന് കാണണമെങ്കില്‍ ഏണി വച്ച് കയറേണം.വലിയ പൊക്കമാണ്.ചില സഭകളില്‍ ഇതു നാം നിത്യവും കാണുന്നു, ഞാന്‍ പറയുന്നത് എല്ലാവരും അനുസരിച്ച് കൊള്ളേണം,ഞാന്‍ പറയുന്നതാണ് ശരി.കര്‍ത്താവു പറഞ്ഞത് വളരേണം. വളരേണ്ട ഇന്നു പറഞ്ഞില്ല.വളരേണം എല്ലാവരും വളരേണം,വളര്‍ന്നെ പറ്റു. പക്ഷെ എങ്ങനെ വളരേണം.വളര്‍ന്നിട്ടു പൊക്കം കുറയേണം. ശ്രെദ്ധിക്കുക ; പൊക്കം കുറഞ്ഞിട്ടു വളരേണ്ട വളര്‍ന്നിട്ടു പൊക്കം കുറയണം,പിന്നെ പടരേണം നാം ഓരോരുത്തരും വളരുന്ന മുന്തിരി വള്ളി അല്ല ,പ്രതുദ പടരുന്ന മുന്തിരി വള്ളി ആകേണം. ഇന്നു പല മാസിക എടുത്താലും ന്യൂസ്‌ പേപ്പര്‍ എടുത്താലും അതില്‍ എല്ലാം വളരുന്ന സഭയെ കുറിച്ചാണ് പറയുന്നത് പടരുന്ന സഭയെ കുറിച്ചില്ല.ഞങള്‍ ഈ വര്‍ഷം ഇത്ര ലക്ഷം വരുമാനം ഉണ്ടായിരുന്ന ഇത്ര സഭക്ക് ഇന്ന ആവശ്യത്തിനു കൊടുത്തു. ഇതൊക്കെ ഞങള്‍ ചെയ്തു അതിന്ടെ ഒക്കെ ഒരു കണക്കും കാണും എന്നാല്‍ എവിടെ ഒക്കെ പടര്‍ന്നു എന്നില്ല. പടരുന്ന മുന്തിരി വള്ളിക്ക് ഈ ഗുണമുണ്ട് എവിടെ എല്ലാം വള്ളി പടര്‍ന്നോ അവിടെ എല്ലാം കായ്‌ ഫലവും ഉണ്ടായിരിക്കും. എന്നാല്‍ വളരുന്നത്‌ അങ്ങനെയല്ല അത് മുകളിലോട്ടു മാത്രെമേ വളരുകയുള്ളൂ. ദൈവാത്മാവ് പറയുന്നു ;ദൈവ പൈതല്‍ വളരേണ്ടത് പുറത്തു വളരേണം അകത്തു പൊക്കം കുറയേണം,ചുറ്റും പടരേണം. അതാണ് ആത്മീയ വളര്‍ച്ചയുടെ യഥാര്‍ത്ഥ പഠനം. വേദ പുസ്തകം പരിശോധിച്ചാല്‍ യിസ്രായേലിന് രാജാവിനെ കൊടുക്കുവാന്‍ ദൈവം ആഗ്രഹിച്ചില്ല .രാജ്യത്തു പല ന്യായാധിപന്മാരും ശ്രേഷ്ടന്‍ മാരും ഉണ്ടായിരിന്നിട്ടും ജനം പറഞ്ഞു ,ഞങ്ങള്‍ക്ക് ഒരു രാജാവിനെ വേണമെന്ന് നമ്മള്‍ ചില ആവശ്യങ്ങള്‍ ഒക്കെ വേണമെന്ന് ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കും അത് വേണ്ട എന്നു ദൈവം കരുതി തരാതിരിക്കും പിന്നെയും പിന്നെയും കരഞ്ഞു പ്രാര്‍ത്ഥിക്കും നമ്മള്‍ അത് മനസിലാക്കുന്നില്ല.ചിലപ്പോള്‍ ജോലി ആയിരിക്കും, ചിലപ്പോള്‍ വാഹനം ആയിരിക്കും മറ്റു ഏതക്കിലും ആവശ്യങ്ങള്‍ ആയിരിക്കും. നിര്‍ബന്ദിച്ചു കരഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും അത് വേണമെന്ന് അപ്പോള്‍ ദൈവം തരും. ദൈവം പറയുന്നു വേണ്ട എന്നു.പിന്നെ എന്തിനു നിര്‍ബ്ബന്ധിച്ചു ചോദിച്ചു എന്നാലും ചില കാര്യങ്ങള്‍ക്കു ദൈവ സന്നിധിയില്‍ കരഞ്ഞു ചോദിക്കും. ഒടുവില്‍ ദൈവം തരും അത് വിനയായി തീരും. നമ്മള്‍ അത് അറിയത്തില്ല. ഇസ്രായേലിനു രാജാവിനെ കൊടുക്കുവാന്‍ ദൈവത്തിനു പദ്ധതി ഇല്ലായിരുന്നു ജനം എല്ലാം പറഞ്ഞപ്പോള്‍ രാജാവിനെ ദൈവം കൊടുത്തു കീശിന്ടെ മകനായ ശൌലിനെ കൊടുത്തു .ശവുമെലിനെ ദൈവം  അഭിഷേകം ചെയ്യുവാന്‍ അയച്ചു .അവനു ഒരു ഗുണം ഉണ്ട് എല്ലാവരെക്കാളും പൊക്കം കൂടിയവനായിരുന്നു.ചില ആള്‍ക്കാര്‍ക്ക് ഉള്ള സ്വഭാവമാണ് എല്ലവേരെകളും പൊക്കം കൂടിയിരിക്കേണം.എന്ത് സംഭവിച്ചു രണ്ടു വര്‍ഷം വളര്‍ന്നു മൂന്നാം വര്‍ഷം അടര്‍ന്നു വീണു അനുസരണം കേട്ട ശൌല്‍ പ്രവാചകനെ അനുസരിക്കാതെ   തന്നിഷ്ടക്കാരനായി ജീവിച്ചു. 1 ശവുമേല്‍ 19 :23,24 ല്‍ വസ്ത്രം ഇടാതെ നടന്നു. .ഒരു ദൈവ പൈതലിന്ടെ വസ്ത്രം എന്നു പറയുന്നത് ക്രിസ്തുവാണ്‌.
ചിലര്‍ വലിയ പ്രവചനമാണ്.രാമയില്‍ മുതല്‍ നയ്യോത്തു വരെ പ്രവചിക്കും.ഒരു കാര്യം ഓര്‍ക്കണം. നഗ്നനായി കിടന്ന ശൌലിനെ പോലെ ആകരുത്. ഞങ്ങള്‍ക്ക് കൃപാവരം ഉണ്ട് പ്രവചനം ഉണ്ട് എന്നു പറഞ്ഞു അതും ഇതും പറഞ്ഞു ക്രിസ്തിയ മാര്‍ഗ്ഗം ആണെന്ന് പറഞ്ഞു യേശു വിന്ടെ കല്പനയായ സ്നാനം അനുസരിക്കാതെ അതും ഇതും ഒക്കെ പറഞ്ഞു ഇങ്ങനെ ഉള്ള ശൌലുമാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ചിലര്‍ പറയും ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല.സ്നാനം വിശ്വാസം ഉണ്ടെങ്കില്‍ ചെയ്തോ ഞങ്ങള്‍ക്ക് വിരോധമില്ല.നമ്മുടെ നാട്ടില്‍ മാത്രമല്ല വിദേശത്തും ധാരാളം കണ്ടുവരുന്നു.ക്രിസ്തുവിനെ ധരിച്ചു കൊണ്ട് അവര്‍ പ്രവചിക്കട്ടെ ആധികര്യമായ കല്പന പ്രകാരം ആയിരിക്കുന്നു എങ്കില്‍ ദൈവം അവരെ മാനിക്കും.അവര്‍ പടരും. ശൌലിന് പൊക്കം കൂടിയതുകൊണ്ട് ആത്മീയ ജീവിതം നഷ്ട്ടപെടുവാന്‍ ഇടയായി തീര്‍ന്നു.ചിലര്‍ക്ക് വീട്ടില്‍ ആണെക്കിലും സഭയില്‍ ആണെക്കിലും സമൂഹത്തില്‍ ആണെക്കിലും പൊക്കം കൂടിയിരിക്കണം.ഞാന്‍ അറിയാതെ ഒരു കാര്യവും നടക്കരുത് എന്നോട് ചോദിച്ചിട്ട് എന്റെ ആലോചന പ്രകാരം മാത്രം എന്നൊക്കെയുള്ളത് പൊക്കം ആണ്. ചില വീടുകളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിസാര കാര്യത്തിന്നു പിണക്കും എന്റെ പണം, എന്റെ അച്ഛന്‍ തന്ന രൂപ,എന്റെ സ്വര്‍ണം,എന്റെ സാധനം എന്നൊക്കെ പറഞ്ഞു പിണഗും ഒരു കാര്യം ഓര്‍ക്കുക. ഞാന്‍ എന്നാ പദം ഒരു കുടുംബത്തെ രണ്ടാക്കുന്നു. നമ്മള്‍ എന്ന പദം ഒരു കുടുംബത്തെ ഒന്നാക്കുന്നു. ഒന്ന് കൂടി പറഞ്ഞാല്‍,ഞാന്‍ എന്ന പദം ഏക വചനം ആണെങ്കിലും സ്വാര്‍ത്ഥ താല്പര്യത്തെ കാണിക്കുന്നു. നമ്മള്‍ എന്ന പദം ബഹുവചനം എങ്കിലും ഐക്യത്തെ കാണിക്കുന്നു കുടുംബത്തില്‍ എപ്പോഴും നമ്മുടെ പണം, നമ്മുടെ സാധനം,നമ്മുടെ സ്വര്‍ണം എന്നയിരിക്കട്ടെ.പരസ്പരം സ്നേഹം ഉണ്ടായിരിക്കണം.പോക്കകൂടുതല്‍ കാണിക്കരുത്.വളരും തോറും താഴ്മയും വിനയവും ഉണ്ടാകുന്നു എങ്കില്‍ നമ്മെ പടര്‍ത്തും. അനേകര്‍ക്ക്‌ സ്വദിഷ്ട്ടമായ വീഞ്ഞ് പകര്‍ന്നു കൊടുക്കുന്ന ഒരു മുന്തിരി വള്ളിയായി തീരുവാന്‍ ഇടയായി തീരെട്ടെ.

1 comments:

SAM DANIEL said...

absolutely it is an inspirational thought provoking ideas .... May God continue to bless U ..

Post a Comment