Pages

Subscribe:

Saturday 29 December 2012

ഉണരുക

-->
ആകാശ വലയങ്ങള്‍ തീര്‍ത്തു 
അനുഗ്രഹങ്ങള്‍ക്ക് അറുതിവരുത്തി 
ആപത്തും വിപത്തും ചൊരിഞ്ഞു 
ശത്രു ലോകം കൈയ്യടക്കുന്നു 
സഭയെ ഉണരുക ഉണരുക 
 സമയം നമുക്കാധികമിലാന്നു ഓര്‍ത്തിടുക 
വിശുദ്ധരെ വിശുദ്ധിയെ തികച്ചുകൊള്‍ക 
വാക്കിലും പ്രവര്‍ത്തിയിലും നന്മചെയ്ക 
വേദനകള്‍ മറന്നുകൊണ്ട് 
വിശുദ്ധ കൂട്ടായിമ ആചരിക്ക 
അന്ധര്‍ അന്ധരെ വഴികാട്ടിടുന്നു 
അറിയുനിലല ജനം ഗ്രഹികുന്നില്ല വചനം 
അത്യുന്നതനെ തള്ളി തലമുറകള്‍ 
അറിയതാതഗ്നിയിലേക്ക് ഓടിടുന്നു 


നന്ദിയോടെ..........


നീര്‍മിഴികളോടെ ഞാന്‍ സ്ത്രോത്രം കരെറ്റുന്നു 
നിന്‍ പരമ ദാനങ്ങളെ ഓര്‍ത്തുകൊണ്ട്‌ 
നന്മതന്‍ ഉറവിടം നിന്ടെ മഹത്യം വലിയത് 
  നീതിമാനോടുള്ള തന്‍ ദയ അപ്രമേയം 
കരഞ്ഞും നെടുവീര്‍പിട്ടും വിതച്ച ദിനങ്ങള്‍ 
കാറ്റുപോല്‍ പാറ്റിയ ശത്രുവിന്‍ ശക്തിയും 
ഓര്‍ത്തിടുമ്പോള്‍ മനം പതറാതെ നിന്നു 
ഒഴുകി എത്തിയ നിന്‍ മഹാസ്നേഹാത്താല്‍ 
നിത്യതയോടെ അടുപ്പിക്കും വചനങ്ങള്‍ക്കായി സ്തോത്രം 
നീതിയിന്‍ കൂട്ടായിമയ്ക്കായി സ്തോത്രം 
നിത്യ കവച സ്നേഹമേ നിന്നിലലിയും ദിനത്തിനായി 
നന്ദിയോടെ കാത്തിരിക്കുന്നെ എന്നും 
വിവേചിപ്പാന്‍ കഴിയാത്ത ദിനങ്ങളില്‍ 
വിശുദ്ധിയെ ശോധന ചെയ്യും പരിക്ഷണങ്ങള്‍ 
പോന്നുപോല്‍ പുറത്തുവരണം നമ്മള്‍ 
പോന്നുനാഥന്‍ മഹത്വത്തിനായി 

Friday 28 December 2012

പുതുവര്‍ഷത്തിലേക്ക് കാലുന്നുമ്പോള്‍



ഡിസംബെരിന്ടെ ഈ തണുത്ത രാവിലെ മഞ്ഞുനിറഞ്ഞ നടപാതയിലുടെ നടക്കുമ്പോള്‍ ഞാന്‍ നടന്നുതീര്‍ത്ത ഓരോ  ഋതുവിലും നിന്നിലുടെ നീ കൈപിടിച്ചു നടത്തിയ ദിനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയും ഒപ്പം ..........
 പുതുവര്‍ഷത്തിലേക്ക്  കാലുന്നുമ്പോള്‍ എന്ടെ മോഹങ്ങള്‍ക്ക് സ്വപ്നങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ക്ക് മേലുള്ള പുതുവസന്ത മായി നീയെന്ടെ കൂടെയുണ്ട് .....
എന്നാല്‍ ഭാവ്തീകതയുടെ ആഴം കാണാത്ത കയങ്ങളില്‍ അകപെടാതെ, പൈശാചികമായ ചതിവലയങ്ങളില്‍ അകപെടാതെ നമ്മുടെ ജീവിതയാത്ര അമിത മോഹങ്ങളുടെ അന്തര്‍ ഭാഗങ്ങളില്‍ വിരഹിക്കാതെ, ഒഴുക്കിനൊത്തു നീന്തിയാല്‍ ഒരുപക്ഷെ മടങ്ങിവരവ് അസാദ്യം ആയേക്കാം എന്നാ ഉത്തമ ചിന്തയോടെ വിശ്വാസ ജീവിതത്തിന്ടെ ആദ്യിയും അനന്തവും ആയ യാത്ര ലക്‌ഷ്യം അറിയാതെ ,വേണ്ടഎനിക്കു  ആജീവിതം എന്നാ ഉത്തമ ചിന്തയോടെ 
അടി ഉറച്ച വിശ്വാസവും ആത്മാര്‍ത്ഥ മായ ആരാധനയും ദൈവ കൃപയില്‍ ഉറച്ചും  തന്ടെ മരിക്കാത്ത ജീവിതത്തിനു വേണ്ടി പോരാടാന്‍ 
കാലത്തിന്ടെ കുത്തോഴുക്കില്‍ അകപ്പെടാതെ പൈശാചിക പ്രേരണയില്‍ മനസ് പതറാതെ സത്യത്തിലേക്ക് ദൈവിക പാതയില്‍ ഉറച്ചു നില്‍ക്കാന്‍  പരിശുദ്ധ ജീവിതം നയിക്കുകയും ചെയ്യുവാന്‍  പുതുവര്‍ഷത്തില്‍ ഞാനിതാ .......

Saturday 30 June 2012

ആത്മഫലം


വചനത്തിന്‍ സമൃധിയാല്‍ നിറയ്ക്ക
വര്‍ഷാന്ത്യത്തില്‍ നല്‍ ഫലങ്ങളാല്‍  ഏറ്റം
വര്‍ദ്ധനയാല്‍ തീരുവാന്‍ എന്‍ ജീവിതം
വല്ലഭ നിന്‍ സേവയ്ക്കായി
നിന്‍ മൃദു ശബ്ദവും , തലോടലും
നിന്‍ മഹാ ധ്വനിയും , ശിക്ഷയും
നന്മക്കായി തീരുന്നതാല്‍ എന്നെ
നിന്‍ കരത്തില്‍ താഴ്ത്തുന്നു
എന്നുടെ ഹൃദയ തുടിപ്പും , ചിന്തയും
എന്നുടെ സ്വപ്ന ലോകവും
എന്നില്‍ വിരിയും ദിനങ്ങളും
ഏറ്റവും ഭംഗിയായി നീ ചമയ്ക്കുന്നു
ആരും കൂടില്ലാത്തപ്പോള്‍ എന്നില്‍
ആര്‍ദ്രവനാം നിന്‍ സ്നേഹം നിറയുന്നു
ആഴമാം വചനത്തില്‍ എന്‍ വെരുന്നിടും
ആത്മഫലങ്ങള്‍ നിറയുവാന്‍

Monday 25 June 2012

സ്തുതി

എന്തുമാത്രമാം എന്‍ ആവശ്യങ്ങള്‍ 
എത്രമാത്രമാം എന്‍ ഭാരങ്ങള്‍ 
എല്ലാം തീര്‍ത്തു എന്നെ മാനിക്കുന്ന 
എന്നുടെ പോന്നിടയന്ന്‍ സ്തോത്രം 
എങ്ങുമെത്തില്ല എന്ന് ഞാന്‍ പറഞ്ഞ സമയങ്ങള്‍ 
എന്തിനെന്നു എന്ന്‍ ഞാന്‍ നിനച്ച ജീവിതം 
എത്രമേല്‍ എന്നെ നയിച്ച സ്നേഹമേ നിനക്ക് സ്തുതി 
ഇത്രമേല്‍ എന്നെ കരുതിയ നാഥാ നിനക്ക് സ്തുതി 
നാളെ ഇന്നതാകണം എന്നുഞാന്‍ 
നിനക്കതില്ല,വെമ്പല്‍ കൊള്ളില്ല 
നിന്‍ ഹിതത്താല്‍ ഞാന്‍ യാത്രചെയ്യട്ടെ 
നിന്നുള്ളം കയ്യില്‍ എന്നെ വരചിട്ടുണ്ടല്ലോ 
എത്രനാള്‍ കാത്തിടേണം നിന്‍ പൊന്‍ മുഖം കാണാന്‍ 
എണ്ണമില്ലാത്ത വിശുദ്ധരോടോത്ത് വസിപ്പാന്‍ 
സന്തോഷ ശ്രുവാല്‍ നിറഞ്ഞ്
സകലവും മറന്നു അങ്ങേ സ്തുതിപ്പാന്‍ 

Tuesday 22 May 2012

എന്‍ യെഹോവ


വിശുദ്ധനാ എന്‍ യെഹോവയെ 
വിശുദ്ധനായി എന്നെയും ചേര്‍ക്കേണമേ 
വിശുദ്ധ ജനവുമായി ആരാധിപ്പാന്‍ 
വഴിതുറക്കു പോന്നു നാഥാ 
            യെഹോവ എന്‍ ഇടയന്‍ പരിപാലകന്‍ 
നീ എന്‍ ഇടയന്‍ പരിപാലകന്‍ 
നിന്നില്‍ അശ്രയിചീടുന്നോര്‍ ഭാഗ്യമേറിയോര്‍
നിന്‍ ജനം നിന്‍ മുഖം ദര്‍ശിക്കും ദിനവും 
നിന്‍ സ്നേഹത്തില്‍ എന്നും ആനന്ദിക്കും 
നീ ചെയ്ത നന്മകള്‍, അത്ഭുത വഴികള്‍ ഒര്തിടുമ്പോള്‍ 
നന്ദിയാല്‍ നിറഞ്ഞു സ്തോത്രം ചെയ്യും 
ദര്‍ശനങ്ങള്‍ ,കാഴ്ചപാടുകള്‍ നിന്‍ ജനത്തിനുള്ളത്
ദീര്‍ഘകഷമ കൃപ അങ്ങേക്കുള്ളതിനാല്‍
ദീര്‍ഘ ദൂരമാം ഈ ജീവിത യാത്ര ഓര്‍ത്തു 
നെടുവീര്‍പ്പ് വേണ്ട,ആകുലതല്‍ വേണ്ട നിന്‍ 
ദയയില്‍ ആശ്രയിക്കുന്നവര്‍ക്ക് തെല്ലും 
   വന്യമാം ഈ ലോക ചിന്തകള്‍ അടുക്കാതെ 
വിശുദ്ധ കൂട്ടരുമായി മദ്ധ്യകാശം ചേരുന്ന 
നാളുകള്‍ ഓര്‍ത്തു ഞാനെന്‍ വിശുദ്ധനാം
യെഹോവേയെ പടിസ്തുതിചിടും ദിനവുമേ 
വേര്‍പാടും വിശുദ്ധിയും കൈവിടാതെ എന്‍ പ്രീയരെ 


Saturday 28 April 2012

കൂട്ടായ്മ എന്ന കൂട്ടില്ലായ്മ


കീറിയ മേഘങ്ങളുടെ പഴുതിലുടെ നിലാവിന്ടെ വിളറിയ വെളിച്ചം അയാളെ മെല്ലെ തഴുകി .ഭുമിയിലേക്ക് അരിച്ചിറങ്ങുന്ന മഞ്ഞു പാളികള്‍ക്ക്‌ ഒരു ദയവും അയാളോട് തോന്നിയില്ല.പാര്‍ക്കിനുള്ളില്‍ പട്ടി സവാരിക്കാര്‍ മാത്രം.
 അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു ,വിതുമ്പി .
ഈ നടത്തം  രാവിലെ തുടങ്ങിയതാണ്,ഇപ്പോള്‍ സന്ധ്യ മയങ്ങി  

 ഒരു ജോലി തരപ്പെടുതുവാന്‍ കടഭാരത്തില്‍ നിന്ന് ഒന്ന് മുക്തി നേടുവാന്‍ .
മനസ്സില്‍ നിറഞ്ഞു നിന്ന ഈ യാത്ര മതിയാക്കി തിരികെ സ്വന്തം നാട്ടിലേക്കു തന്നെ തിരികെ പോയാലോ എന്ന് പലകുറി ചിന്തിച്ചതാണ്, എന്നിട്ടും ഉള്ളിനടെ ഉള്ളില്‍ നിന്ന് കേള്‍ക്കുന്ന ആ ഉള്‍വിളി  അയാളെ വീണ്ടും വീണ്ടും പിടിച്ചുനിരുതുന്നത്, എന്തിനു വേണ്ടി; അയാള്‍ക്ക് അത് നിച്ഛയമില്ല.  
ദൈവികമായ ഒരു ഉള്‍വിളികള്‍ അയാളെ അപ്പോഴെക്കെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും ..................
ഈ നാട്ടില്‍ അയാള്‍ക്ക് പറയപെട്ട ബന്ധുക്കളോ സ്നേഹിതാരോ ആരുമില്ല. ....
കുട്ടികാലം മുതലേ തന്‍ വളര്‍ന്ന വന്ന ഒരു സഭ സമൂഹം ...അത് എവിടെ പോയാലും അത് അയാള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
പക്ഷെ ഇവിടെ അതും അയാള്‍ക്ക് നിക്ഷേധിക്കപെട്ടു ..........
ഹൃദ്യമായ  കൂട്ടായ്മ  ,ശക്തമായ ദൈവീക ആരാധന,വിശാലമായ സുവിശേഷികരണം ..............ഊഹും
ഒന്നുപോലും അയാളെ ആകര്‍ഷിക്കാന്‍ അവിടെ ഇല്ലായിരുന്നു
വിശാലമായ ജാഡ ..........
സ്റ്റാറ്റസ് നോക്കിയുള്ള .........അമ്മായിയുടെ പൊങ്ങച്ചം പോലെ .. ഹായ് .
അയാളെ ഒരു കൈ സഹായിക്കാന്‍ അവിടെ ആരും കൂട്ടാക്കിയില്ല.കുത്തു വാക്കുകളുടെ പോങ്ങച്ഛതിന്ടെ 
അപമാനത്തിന്റെയോ  ഒരു കൂരമ്പ്‌ പോലെ അയാളുടെ മനസ്സില്‍ തറച്ചു 
 അപമാനമാണോ  ..?സങ്കടമാണോ ..?   ആത്മനിന്ദയാണോ ...?
അന്ന് അയാളുടെ കണ്ണുകള്‍ക്ക്‌ പിന്നില്‍ ഒരു കനല്‍ നീറി എരിഞ്ഞു
തന്ടെ കാലിലെ പൊടി കുടഞ്ഞു അയാള്‍ പടി ഇറങ്ങി
ഇതു കൂട്ടായ്മ  അല്ല. തികഞ്ഞ നാഗരികതയുടെ 

കൂട്ടായ്മ എന്ന  കൂട്ടില്ലായ്മ

കഴിഞ്ഞു പോയ ദിനങ്ങളുടെ ചിന്തയില്‍ സമയം പോയത് അയാള്‍ അറിഞ്ഞില്ല 
പാര്‍ക്കിലെ ഇരിപ്പിടം മുഴുവന്‍ അപ്പോഴേക്കും മഞ്ഞു കണികകള്‍ വീണു നനഞ്ഞിരുന്നു. 
അയാള്‍ എഴുന്നേറ്റു റൂം ലക്ഷ്യമാക്കി നടന്നു...........