Pages

Subscribe:

Monday 25 June 2012

സ്തുതി

എന്തുമാത്രമാം എന്‍ ആവശ്യങ്ങള്‍ 
എത്രമാത്രമാം എന്‍ ഭാരങ്ങള്‍ 
എല്ലാം തീര്‍ത്തു എന്നെ മാനിക്കുന്ന 
എന്നുടെ പോന്നിടയന്ന്‍ സ്തോത്രം 
എങ്ങുമെത്തില്ല എന്ന് ഞാന്‍ പറഞ്ഞ സമയങ്ങള്‍ 
എന്തിനെന്നു എന്ന്‍ ഞാന്‍ നിനച്ച ജീവിതം 
എത്രമേല്‍ എന്നെ നയിച്ച സ്നേഹമേ നിനക്ക് സ്തുതി 
ഇത്രമേല്‍ എന്നെ കരുതിയ നാഥാ നിനക്ക് സ്തുതി 
നാളെ ഇന്നതാകണം എന്നുഞാന്‍ 
നിനക്കതില്ല,വെമ്പല്‍ കൊള്ളില്ല 
നിന്‍ ഹിതത്താല്‍ ഞാന്‍ യാത്രചെയ്യട്ടെ 
നിന്നുള്ളം കയ്യില്‍ എന്നെ വരചിട്ടുണ്ടല്ലോ 
എത്രനാള്‍ കാത്തിടേണം നിന്‍ പൊന്‍ മുഖം കാണാന്‍ 
എണ്ണമില്ലാത്ത വിശുദ്ധരോടോത്ത് വസിപ്പാന്‍ 
സന്തോഷ ശ്രുവാല്‍ നിറഞ്ഞ്
സകലവും മറന്നു അങ്ങേ സ്തുതിപ്പാന്‍ 

0 comments:

Post a Comment