Pages

Subscribe:

Saturday 25 February 2012

എന്‍ കാന്തന്‍ ..


കിലുകിലെ ചിലക്കുമീ പക്ഷിപോല് 
മന്താ നിലാവിന്‍ മൃദു മര്മരം പോല്
എന്നുമെന്നും എന്‍ ജീവിതത്തില് 
ഉണര്വായ് കുളിരായ് നീ എന്‍ കാന്ത ...
കണ്ണോടു കണ്ണാല്‍ ഞാന്‍ കാണും 
കാതോടു കാതായി ഞാന്‍ കേള്ക്കും 
എന്‍ പ്രീയനാം എന്‍ നാഥനെ 
എന്‍ കണ്കളാല്‍ ഞാന്‍ കാണുമെ ....
പട്ടും പ്രതാപവും ഇല്ലാതെ വന്നവന് 
ആട്ടിന്‍ തൊഴുത്തില്‍ ജാതാനായി
ഏറ്റം നീജമാം മരണം ഏറ്റവ്ന് 
എന്‍ പാപം മുറ്റും പോക്കിടുവാന്‍ ....
പപെങ്ങള്‍ കാന്താ നീ വഹിച്ചു 
എന്‍ രോഗങ്ങള്‍ എല്ലാം കാന്താ നീ എടുത്തു 
ഏറ്റം ഉയര്ച്ച നീ എനിക്കേകിയല്ലോ  നാഥാ
എന്‍ ഗമനത്തെ നീ സുസ്ധീരമാക്കി ദേവാ....

വീണ്ടും വരവ്

 ദിനം അടുത്തു ആനന്ദ നിര്തമാടാന് 
അരുണോദയ നിന്‍ ചാരെ നില്പാന്
അണിഞ്ഞു ഒരുങ്ങി കാലേ ജാലെയായി 
നിന്‍ വാക്കിനാല്‍ ഉള്ളവായവ ...ചെമ്മേ 
അണിഞ്ഞു ഒരുങ്ങി
ചെലഴും നഭസിതു ധാമയെരി 
ചാലേ പരിതുഷ്ടിയായി എതിരേല്പാന് 
ചെലെഴുമീ മാരിവില്ലിന്‍ ശബള നിറതാല്
ചെമ്മേയണിഞ്ഞു വിമലജാതെനെയെതിരെല്പതന് 
മതിയായില്ലേ നിന്‍ അതെതരാം വേല 
മടുത്തില്ലേ നിന്‍ വൃഥാ ധാത്രിയിന്‍  ആശ 
മിത്യംമാം ഭുവാസം കാക്കുമോ നിന് 
കഞ്ചുകം കറപുരളാതെഈ ധരയില് 
 മുട്ടി വിളിക്കുന്നു തന്‍ നികാടെ നിര്ത്താന് 
മനം പകരുമോ നിന്‍ അതീതരാം താപം അകറ്റാന് 
യാനം ചെയ്യുമോ അവന്‍ കൂടെ നിത്യം 
യാഹെന്നിടയന്‍ നിന്‍ പാപ പരിഹാരകന്
അന്പിന്‍ രൂപി നീ വിരവില്ലഗമിക്കു
അനാദി നാഥാ നിന്‍ കൂടെ ചരിക്കാന് 
ആശയായി യെനിക്കതുട്ക്കടമായി
 മഹാഭാഗ്യം .....ഹാ എന്തുമോദം.

നാഥന്‍ വഴികള്‍


നാഥന്‍ വഴികള്‍ ഉയര്ന്നവയല്ലോ
നാഥന്‍ വിചാരങ്ങള്‍ ഉയര്ന്നവയല്ലോ 
അതുമാനുഷികമല്ല ....ദൈവീകമാത്രേ 
ആകുലചിന്തകളാള്‍ എന്‍ മനം തളരുമ്പോള്‍
തന്‍ സ്നേഹമെന്‍ ഹൃദയത്തിള്‍ 
തന്‍ കൃപ എന്‍ ഭവനത്തിള്‍
നിഴലിടുന്നല്ലോ ...എന്നും നിഴലിടുന്നല്ലോ 
സ്വര്ഗീയ നന്മകള്‍ ഞാന്‍ പ്രപിച്ചിടാനായി
സ്വര്ഗീയ ദര്ശനം എന്‍ കണ്ണുകളിള്‍ 
സ്വര്ഗിയ ചിന്തകള്‍‍ എന്‍ ഹൃദയത്തിള്‍
പൂത്തൂലയുമല്ലോ ..എന്നും  പൂത്തൂലയുമല്ലോ  
ആകാശം ഭൂമിമേല്‍ ഉയര്ന്നിരിപ്പതുപ്പോള്‍
തന്‍ വിചാരങ്ങള്‍ എന്‍ വിചാരങ്ങള്‍
തന്റെ വഴികള്‍ എന്റെ വഴികളിന്മേല് 
ഉയര്ന്നിരിക്കുന്നല്ലോ ...വളരെ ഉയര്ന്നിരിക്കുന്നല്ലോ 

പ്രാര്‍ത്ഥന



പ്രാര്ത്ഥന
                                   ( സങ്കീര്ത്തനം 110:1-4) 

യഹോവ എന്റെ പ്രാര്ത്ഥനയും യാചനകളും കേട്ടത് കൊണ്ട്
ഞാന്‍ അവനെസ്നേഹിക്കുന്നു.....


സാധാരണ മനുഷ്യ ജീവിതത്തില്‍ മരണത്തോടെ അടുക്കുമ്പോഴും ആപത്തുകള്സംഭവിക്കുമ്പോഴും നിരാശ സംഭവിക്കുമ്പോഴും ആണ്  പലരും ദൈവത്തോട്പ്രാര്ത്ഥിക്കുന്നതും ആരാധിക്കുന്നതും.ദൈനം ദിന ജീവിതത്തില്‍ നാം മലയാളികള്ക്ക് ഡൂട്ടിയില്നിന്ന് ഓവര്‍ ടൈം ഡ്യൂട്ടി യിലേക്ക് നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുമ്പോള്‍ എവിടയാണ്ദൈവത്തെ ആരധിക്കുവനുള്ള സമയം. രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ജോലിയില്വീസയിന്മേല് പ്രശ്നങ്ങള്‍ നേരിടുമ്പോഴും ആണ് പ്രാര്ത്ഥിക്കുന്നത്‌ അല്ലെ !! ദാരിദ്രത്തിലും സമ്പത്തിലുംസന്തോഷത്തിലും നിരാശയിലും രോഗത്തിലും  രാജ്യത്തിലെ നമ്മുടെ നിലനില്പ്പിനെചോദ്യംചെയ്യുംപോഴും എപ്പോഴും നാം ഇടവിടാതെ  പ്രാര്ത്ഥിക്കേണം.

 വഴിതെറ്റുന്ന സുഖജീവിതമോ,കഠിന പ്രയാസങ്ങളോ ക്ലേശകരമായ ജീവിതമോആഗ്രഹിക്കുന്നവരല്ല നാംസത്യ വിശ്വസതിന്ടെ സൌനര്യം സന്മാര് ജീവിതവും ആണ്നമ്മുടെ ആഗ്രഹംമറിച്ച്‌ നമ്മുടെ  സംസ്കരതിന്നും നമ്മുടെ ആത്മീയ ജീവിതത്തിനുയോചിക്കാത്ത സുഗനുഭാവങ്ങളെയും അനുസുതമായ കണ്കുളിര്മയും ആഗ്രഹിച്ചുപോകുന്നോ. ദൈവവും മനുഷനുമായുള്ള ആത്മീയ ചരടാണ് പ്രാര്ത്ഥന . അടിമയും ഉടമയും തമ്മിലുള്ളബന്ധം സ്ഥാപിക്കുന്ന ശക്തമായ കണ്ണിയാണ് പ്രാര്ത്ഥന.  താങ്ങാനാവാത്ത ഭാരങ്ങള്‍ ഇറക്കിവയ്കുന്നത് പ്രാര്ത്ഥന യിലുടെ.പ്രാര്ത്ഥന മനുഷനെ വികാരഭരിതനാക്കുന്നു. താഴ്മയുടെയുംവിനയതിന്ടെയും തല്സ്വരൂപമാകുന്ന മനസ്സില്‍ നിന്നും പ്രാര്ത്ഥന വഴി ദുഖതിന്ടെ മഞ്ഞുമലകള്‍ ഉരുകിഒലിക്കുന്നു.പ്രാര്ത്ഥന വഴി മനസ്സും ശരീരവും കുളിര്കൊരുന്നു.ദൈവം തന്റെതുണയ്ക്കു ഉണ്ടെന്നുള്ള സക്തമായ ബോധവും കരുത്തും മനുഷ്യന് പകരുന്നു പ്രാര്ത്ഥനയിലുടെ പുതിയ പ്രതീക്ഷയിലേക്ക് പരന്നുയരുകയാണ് .നാം സന്തോഷതിന്ടെയുംആശ്വാസതിന്ടെയും കുളിര്‍ തെന്നലായീ വിശ്വാസികളില്‍ പായ്തുഇറങ്ങുകയായി . ദൈവത്തിന്ടെ ശക്തിയും മനുഷ്യന്ടെ നിസഹയതെയും പ്രാര്ത്ഥനയിലുടെയാചിച്ചെടുക്കുകയാണ്.നമ്മുടെ ആവിശ്യങ്ങള്‍ തുറന്നു പറയുന്നത് പ്രാര്ത്ഥന യിലുടെ ആണ്.ആശ്വാസതിടെ കുളിരലകള്‍ സൃഷ്ടിക്കുന്നത് പ്രാര്ത്ഥനയിലുടെ ആണ്   ദൈവത്തിട്റെകാരുണ്യം എപ്പോഴും പ്രതീഷിക്കുകയാണ് .സന്തോഷത്തിടെയും സമാധനതിന്ടെയുംഉറവിടമാണ് പ്രാര്ത്ഥന.പ്രാര്ത്ഥന വഴി പരിശുദ്ധ ആത്മാവിന്ടെ ശക്തി നമ്മുടെ മേല്പകരുകയാണ് . മരണത്തില്‍ നിന്നുള്ള നീക്കുപോക്ക് ലഭികുന്നത്‌ പ്രാര്ത്ഥന വഴിയാണ് .
പരമാര്ത്ഥതയോടെ ദൈവ മുന്പാകെ ഹൃദയം പകരുന്നതാണ് യഥാര്ത്ഥ പ്രാര്ത്ഥന.ഒന്നിനെകുറിച്ചും വിചാരപെടാതെ എല്ലാറ്റിനും പ്രാര്ത്ഥനയിലും അപേക്ഷയിലും ആവിശ്യങ്ങള്സ്തോത്രതോടുകൂടി അറിയിക്കയത്രേ വേണ്ടത് (ഫി 4:6) അധരം കൊണ്ട് ദൈവത്തെമാനിക്കുകയും ഹൃദയത്തില്‍ അകൃത്യം കരുതുകയും ചെയ്യുന്ന പ്രാര്ത്ഥന ദൈവംസ്വീകരിക്കുകയില്ല പ്രാര്ത്ഥന യിലുടെ യാണ് മനുഷ്യര്‍ കൂടുതല്‍ അടുക്കുന്നത് .ദൈവത്തിന്ടെഒരു പ്രമാണമാണ്‌ പ്രാര്ത്ഥന .ദൈവ മക്കളുടെ കടമയാണ് പ്രാര്ത്ഥന .
                    യാചിപീന്‍ എന്നാല്‍ നിങ്ങള്ക്ക്‌ കിട്ടും . 

സഭയുടെ ആര്‍ഭാടം നിറഞ്ഞ ആചാരങ്ങളില്‍ ഒന്നും സാത്താന്‍ അസ്വസ്ഥന്‍ ആകുന്നില്ല .എന്നാല്‍ യാഥാര്‍ത്ഥ പ്രാര്‍ത്ഥന സാത്താനെ വീര്‍പ്പുമുട്ടിക്കും__ഡേവിഡ്‌ യോങ്ക്ഗിച്ചോ